Latest NewsNewsIndia

അന്ധവിശ്വാസം ശരിയെന്ന് തെളിഞ്ഞാല്‍ പ്രതിഫലം ഒരു കോടി രൂപ

 

അഹമ്മദാബാദ്: അന്ധവിശ്വാസം ശരിയെന്ന് തെളിയിച്ചാല്‍ പ്രതിഫലം ഒരു കോടി രൂപ. ആരും അമ്പരക്കേണ്ട സംഭവം സത്യമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാന്‍ ഗുജറാത്തിലെ ഗോധ്രയിലുള്ള യുക്തിവാദിസംഘടനയായ ഹ്യൂമണ്‍ റാഷണലിസ്റ്റ് അസോസിയേഷനാണ് വെല്ലുവിളിയുമായി രംഗത്തെത്തിയത് 

അന്ധവിശ്വാസമോ അമാനുഷിക ശക്തികളോ തെളിയിച്ചാല്‍ ഒരുകോടി പ്രതിഫലം നല്‍കാമെന്നാണ് ഇവരുടെ വെല്ലുവിളി.

ആര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാം. പക്ഷേ, അദ്ഭുതം പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ഒരുലക്ഷം രൂപ സംഘടനയില്‍ നിക്ഷേപിക്കണം. അമാനുഷിക ശക്തിയുണ്ടെന്ന വാദം തെളിയിക്കപ്പെട്ടാല്‍ ഉടന്‍ ഒരുകോടി കൈയില്‍ കിട്ടും. പരാജയപ്പെട്ടാല്‍ നിക്ഷേപിച്ച ഒരുലക്ഷത്തെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ട.

1965-ലാണ് ഹ്യൂമണ്‍ റാഷണലിസ്റ്റ് അസോസിയേഷന്‍ രൂപം കൊള്ളുന്നത്. തുടക്കംമുതലേ ഇത്തരം വെല്ലുവിളികള്‍ സംഘടന നടത്തിവരുന്നുണ്ട്. എന്നാല്‍, അന്ന് ഒരുലക്ഷം രൂപയായിരുന്നു വാഗ്ദാനം. പിന്നീട് ഇത് ഒരുകോടിയാക്കി. വെല്ലുവിളി സ്വീകരിച്ച് ആകെ രണ്ടുപേര്‍ മാത്രമാണ് ഇതുവരെ മുന്നോട്ടുവന്നിട്ടുള്ളതെന്നും ഇരുവരും പരാജയപ്പെട്ടെന്നും സംഘടനയിലെ അംഗമായ മുകുന്ദ് സിന്ധവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button