ഫിറോസ്പൂര്‍: ബിഎസ്‌എഫ് മോട്ടിവേഷണല്‍ ട്രെയിനിംഗ് ക്യാമ്ബില്‍ അശ്ലീല വീഡിയോ അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ബിഎസ്‌എഫാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പ്രസന്‍റേഷന്‍ തയ്യാറാക്കിയ ഓഫീസറുടെ ലാപ്ടോപ്പിനെക്കുറിച്ചും സംശയം ഉണ്ടന്ന് ബി എസ് എഫ് വൃത്തങ്ങൾ അറിയിച്ചു.വീഡിയോ രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ നീണ്ടുനിന്നതായും ലാപ്ടോപ്പിന്‍റെ ഉടമസ്ഥനായ ഉദ്യോഗസ്ഥനാണ് സംഭവത്തിന്‍റെ ഉത്തരവാദിത്തമെന്നും ബിഎസ്‌എഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കുന്നത്.
ബിഎസ്‌എഫ് പോലുള്ള സേനയ്ക്ക് അച്ചടക്കവും കാര്യക്ഷമയും അനിവാര്യമാണെന്ന് ബിഎസ്‌എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിന്‍റെ വക്താവ് ആര്‍എസ് കഠാരിയ വ്യക്തമാക്കി.അന്വേഷണം പൂര്‍ത്തിയാവുന്നതോടെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫിറോസ്പൂര്‍ 77 ബറ്റാലിയനിലെ സ്ത്രീ- പുരുഷ ബിഎസ്‌എഫ് ജവാന്മാര്‍ പങ്കെടുത്ത സൈനിക് സമ്മേളനത്തിലായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ശനിയാഴ്ച പഞ്ചാബില്‍ വെച്ചായിരുന്നു വാര്‍ഷിക യോഗം നടന്നത്.
Post Your Comments