ലണ്ടൻ: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സഹതാരങ്ങളോടുള്ള സമീപനം. ടീമംഗങ്ങളുടെ ആത്മവിശ്വാസവും അഭിമാനവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കടുത്ത ഭാഷയിലുള്ള വിരാടിന്റെ സംസാരമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സര ശേഷമാണ് കോഹ്ലി ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
‘നമ്മള്‍ എപ്പോഴും സത്യസന്ധരായിരിക്കണം. ചിലപ്പോള്‍ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയേണ്ടി വരും. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. നമ്മള്‍ ചെയ്ത തെറ്റ് എന്താണെന്ന് മനസ്സിലാക്കുകയും അത് തിരുത്താനുള്ള വഴി എന്താണെന്ന് കണ്ടെത്തുകയും ആ തെറ്റ് അംഗീകരിക്കുകയും വേണം. ഇതു കൊണ്ടാണ് കോടിക്കണക്കിന് ആളുകളില്‍ നിന്ന് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ നമ്മളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കോഹ്ലി പറയുകയുണ്ടായി. ഒരേ തെറ്റ് തന്നെ ആവര്‍ത്തിക്കുന്നതില്‍ പ്രസക്തിയില്ല. ഒന്നോ രണ്ടോ കളിക്കാരനോട് തെറ്റു തിരുത്താനല്ല പറയുന്നതെന്നും എല്ലാ കളിക്കാരോടും താൻ ഇക്കാര്യം ആവശ്യപ്പെട്ടു എന്നും എല്ലാവരും നല്ല രീതിയിലാണ് അതിനോട് പ്രതികരിച്ചതെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.
Post Your Comments