Latest NewsCinemaMovie SongsEntertainmentKollywood

കർഷകർക്ക് വേണ്ടി ശബ്‌ദമുയർത്തി നടൻ വിജയ്

നമുക്ക് വിശപ്പിന്റെ വില അറിയാത്തതു കൊണ്ടാണ് കർഷകന്റെ കഷ്ടപ്പാട് മനസിലാവാത്തതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌. അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും നടൻ വിജയ്. കർഷകർ നിരവധി പ്രശങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അവയ്ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുത്ത വിജയ് പറഞ്ഞു.

“വികസിക രാജ്യമാകാന്‍ ശ്രമിക്കുന്നതിന് പകരം ആദ്യം കര്‍ഷകരുടെ രാജ്യമാക്കുക. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കണ്ടെത്തുക, മുടങ്ങാതെ നമുക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ് നാം അവരുടെ പ്രശ്‌നങ്ങളും അവസ്ഥയും ഒരിക്കലും അറിയാതെ പോകുന്നത്, ഇത് ഭാവി തലമുറയുടെ ഒരു വലിയ പ്രശ്‌നമായി മാറും. കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നതിനായി കര്‍ഷകര്‍ നമ്മെ സഹായിക്കുന്നു. റോഷന്‍കടയില്‍ സൗജന്യ അരി വാങ്ങാനായി നില്‍ക്കുന്ന കര്‍ഷകര്‍ക്കാണ് നാം പ്രഥമപരിഗണന നല്‍കേണ്ടത്.” വിജയ് പറഞ്ഞു.

വിജയുടെ കത്തിയെന്ന ചിത്രത്തിന്റെ പ്രമേയം ജലം കിട്ടാതെ കഷ്ടപ്പെടുന്ന കർഷകരുടെ പ്രശ്ങ്ങളായിരുന്നു. ഓരോ 30 മിനിട്ടിലും നമുക്ക് അന്നം വിളമ്പുന്ന ഒരു കര്‍ഷകന്‍ വീതം ഇന്ത്യയില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുകയാണെന്ന യാഥാര്‍ത്ഥ്യമായിരുന്നു സിനിമ അവതരിപ്പിച്ചത്. ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയിതിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button