KeralaLatest NewsNews

ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ തച്ചങ്കരിയെ ഡിജിപിയായി നിയമിച്ചതെന്ന്‍ ഹൈക്കോടതി

കൊച്ചി: ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ തച്ചങ്കരിയെ ഡിജിപിയായി നിയമിച്ചതെന്ന്‍ ഹൈക്കോടതി. നിരവധി കേസുകളില്‍ പ്രതിയും ആരോപണങ്ങള്‍ നേരിടുന്ന ആളാണ്‌ തച്ചങ്കരി. ടോമിന്‍ തച്ചങ്കരിക്കെതിരായ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരാളെ പോലീസ് ആസ്ഥാനത്തെ തന്ത്രപ്രധാനമായ ഒരു പോസ്റ്റില്‍ ഇരുത്തുന്നത് ശരിയല്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷമാകും ഈ കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടാകുക.

ടോമിന്‍ തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ സംബന്ധിച്ചും ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷമാകും ഈ കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button