ന്യൂഡല്‍ഹി: ഇന്ധനവില എസ്എംഎസിലറിയാനുള്ള സംവിധാനവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഡീലര്‍മാര്‍ക്ക് എല്ലാ ദിവസവും വില്‍പ്പന തുടങ്ങുന്നതിന് മുമ്പായി അന്നത്തെ വില പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 92249-92249 എന്ന നമ്പറിലേയ്ക്ക് RSPDEALER എന്ന കോഡ് അയച്ചാൽ ഓരോ നഗരങ്ങളിലേയും പെട്രോള്‍- ഡീസല്‍ വില അറിയാന്‍ കഴിയും.
രാജ്യത്ത് പ്രതിദിനം പെട്രോള്‍- ഡീസല്‍ വില പരിഷ്‌കരിക്കുന്ന സമ്പ്രദായം ജൂണ്‍ 16 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ആദ്യഘട്ടമായി തുച്ചേരി, ആന്ധ്രപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂര്‍, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ചണ്ഡീഗര്‍ എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
Post Your Comments