തിരുവനന്തപുരം•യുവ തലമുറയെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിലേക്കു അടുപ്പിക്കാൻ ഉതകുന്ന സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച കേരള ഘടകം. ന്യൂനപക്ഷമോർച്ചാ സംസ്ഥാന പ്രെസിഡന്റിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രാരംഭ ഒരുക്കങ്ങൾ പൂർത്തിയായി. യുവ തലമുറയിൽ വർധിച്ചു വരുന്ന ദേശീയത പാർട്ടിക്കൊരു മുതൽകൂട്ടാവുമെന്നു ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ ജിജി ജോസഫ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
വിവിധ കക്ഷി രാഷ്ട്രീയങ്ങളിൽ നിന്നും ബി.ജെ.പി യിലേക്കുള്ള യുവാക്കളുടെ കടന്നു വരവിനു പുതിയൊരു മാനം നൽകുന്ന ക്യാമ്പയിൽ ഈ മാസം ഇരുപത്തി മൂന്നോടെ തുടക്കമാവും. ഒക്ടോബർ അവസാനത്തോടെ അവസാനിക്കുന്ന ക്യാമ്പയിൽ ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന പ്രൗഢഗംഭീര പരിപാടിയോടെ സമാപനം കുറിക്കും.
വി.കെ.ബൈജു
Post Your Comments