- സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഒന്നൊന്നായി തെളിയിക്കപ്പെടുന്നു; അഥവാ സത്യം ജയിക്കുന്നു
- നിയമസഭയ്ക്കുള്ളിലിരുന്ന് കുളിരുകൊള്ളുന്ന റസാഖ് സാഹിബ് ഇനി സഭയില്‍ കയറാന്‍ സന്ദര്‍ശക പാസ് എടുക്കേണ്ടി വരുമോ എന്ന്‍ കാത്തിരുന്ന് കാണണം
- തോറ്റ സ്ഥാനാര്‍ത്ഥിയുടെ രോഷമായി മാത്രമേ സുരേന്ദ്രന്റെ ആരോപണങ്ങളെ ആദ്യം കണക്കാക്കിയിരുന്നുള്ളൂ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഒട്ടനവധി ഉയര്‍ന്നിട്ടുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍. പല ആരോപണങ്ങളും പിന്നീട് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സ്ഥാനാര്‍ഥികള്‍ക്കും ആയിട്ടുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായുള്ള ആരോപണമാണ് ഈയിടെയായി കേരളത്തില്‍ ഉയര്‍ന്നുവരുന്നത്. മറ്റാരുടെയും കാര്യമല്ല പറഞ്ഞുവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെത് തന്നെ. കേരളത്തിലെ ബിജെപിയുടെ രണ്ടാമത് എംഎല്‍എ ആയുള്ള കെ സുരേന്ദ്രന്റെ വരവ് യാതാര്‍ത്ഥ്യമാകുന്ന അവസ്ഥയാണിപ്പോള്‍. സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഒന്നൊന്നായി തെളിയിക്കപ്പെടുന്നു. അഥവാ സത്യം ജയിക്കുന്നു.
കാസര്‍കോട് മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി റസാഖിനോട് തോറ്റത് വെറും 89 വോട്ടിനായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ കെ സുരേന്ദ്രന്‍ തറപ്പിച്ച് പറയുന്നുണ്ടായിരുന്നു, മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന്. എന്നാല്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ രോഷമായി മാത്രമേ അതിനെ കണക്കാക്കിയിരുന്നുള്ളൂ. പക്ഷേ സുരേന്ദ്രന്‍ അതിലൊന്നും തളര്‍ന്നില്ല. സംഭവത്തില്‍ സുരേന്ദ്രന്‍ നീതി പീഠത്തെ സമീപിച്ചു. കിട്ടാവുന്ന തെളിവുകളെല്ലാം സ്വരൂപിച്ചു. തനിക്ക് ലഭിക്കേണ്ട നീതിക്കായി സുരേന്ദ്രന്‍ ഒറ്റയ്ക്ക് പോരാടി. തെരഞ്ഞെടുപ്പ് നടന്ന് ഒരുവര്‍ഷത്തിന് ഇപ്പുറം വിസ്താരം പുരോഗമിക്കുമ്പോള്‍ നീതി സത്യത്തിന്റെ കൂടെയാകും എന്ന പ്രപഞ്ചസത്യം യാതാര്‍ത്ഥ്യമാകുന്ന സ്ഥിതിയാണിപ്പോള്‍.
ഒരു വര്‍ഷമായി നിയമസഭയ്ക്കുള്ളിലിരുന്ന് കുളിരുകൊണ്ട്, എസി കാറിലിരുന്ന് സുഖിച്ച എംഎല്‍എ റസാഖ് സാഹിബ് കഴിഞ്ഞ കുറച്ച് ദിവസമായി വിയര്‍ത്ത് തുടങ്ങിയിട്ടുണ്ട്. എംഎല്‍എക്ക് ഇനി സഭയ്ക്കുള്ളില്‍ കയറണമെങ്കില്‍ സന്ദര്‍ശക പാസ് എടുക്കേണ്ടി വരുമോ…… കാത്തിരുന്ന് കാണാം. മാത്രമല്ല നിയമസഭയിലെ ഒറ്റയാന്‍ ഒ രാജഗോപാലിന് കൂട്ടായി, ബിജെപിയുടെ രണ്ടാമത് എംഎല്‍എ ആയി മഞ്ചേശ്വരത്തിന്റെ സ്വന്തം കെ സുരേന്ദ്രന്‍ എത്തുമോ കാണണം. ഇതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഒത്തുവരുന്നത്.
മഞ്ചേശ്വരത്തെ കള്ളവോട്ടിന്റെ ചരിത്രം ഇങ്ങനെ……
ലീഗ് സ്ഥാനാര്‍ത്ഥിയായ റസാഖിനോട് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തോറ്റത് 89 വോട്ടിന്. എന്നാല്‍ വിദേശത്തുള്ളവരുടെയും, മരിച്ചവരുടെയും പേരില്‍, 259 കള്ളവോട്ട് നടന്നു എന്ന് സുരേന്ദ്രന്‍ വാദിച്ചു. ഇത് വെറും ആരോപണം മാത്രമല്ല എന്ന് സാധൂകരിക്കുന്നതിനായി മരിച്ച ഒരാളുടെ പേരില്‍ വോട്ട് ഇട്ടതിന്റെ തെളിവുകളും സുരേന്ദ്രന്‍ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടിംഗ് മെഷീന്‍ കസ്റ്റഡിയില്‍ എടുക്കുകയും, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ കോടതി വിസ്തരിക്കുകയും ചെയ്തു. എന്നാല്‍ സത്യം എന്ന പരമാര്‍ത്ഥം വിജയിക്കുകയായിരുന്നു.
സുരേന്ദ്രന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട കോടതി സംശയം തോന്നിയ 211 പേര്‍ക്ക് സമന്‍സ് അയച്ചു. ഇവര്‍ വിദേശത്ത് ഉണ്ടോ എന്ന് തെളയിക്കുന്നതിനായി എമിഗ്രന്‍സ് സംബന്ധമായ വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരം ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കോടതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നത് സമര്‍ത്ഥിക്കുന്ന തെളിവുകളാണ് കോടതിക്ക് ലഭിച്ചത്. 26 പേരുടെ വിവരം ശേഖരിച്ചതില്‍ 20 പേരും തെരഞ്ഞെടുപ്പ് നടന്ന ദിവസം വിദേശത്തായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ബാക്കിയുള്ളവരുടെ കാര്യത്തില്‍ കോടതി അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചവരില്‍ 11 പേര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. പലരും സമന്‍സ് കൈപ്പറ്റാന്‍ പോലും തയ്യാറായില്ല എന്നത് മറ്റൊരു സത്യം. സമന്‍സ് നല്‍കാന്‍ എത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണങ്ങളുണ്ട്. എന്തായാലും കെ സുരേന്ദ്രന്‍ എന്ന സ്ഥാനാര്‍ത്ഥിയെ മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് എംഎല്‍എ ആയി വേണം എന്ന സത്യം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു. ശേഷം കാഴ്ചയില്‍.
Post Your Comments