സിഡ്നി: പറന്നു ഉയർന്ന വിമാനത്തിന്റെ എൻജിനിൽ വലിയ ദ്വാരം. ദ്വാരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പറന്നുയർന്ന വിമാനം സുരക്ഷിതമായി താഴെയിറക്കി. സിഡ്നിയിൽനിന്നും ചൈനയിലെ ഷാൻഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്റ്റേൺ വിമാനമാണ് തിരികെ സിഡ്നിയിൽ തന്നെ ഇറക്കിയത്. തിങ്കളാഴ്ച അത്ഭുതകരമായി രക്ഷപ്പെട്ടത് എയർബസ് എ330–200 ട്വിൻ ജെറ്റ് വിമാനമാണ്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വിമാന ഉദ്യോഗസ്ഥർക്ക് വിമാനം പറന്നുയർന്ന് അൽപസമയത്തിനുശേഷം ഇടത് എൻജിനുള്ള ഭാഗത്ത് എന്തോ പ്രശ്നമുള്ളതായി സംശയം തോന്നുകയായിരുന്നു. ഇതേ തുടർന്ന് അടിയന്തരമായി വിമാനം സിഡ്നി വിമാനത്താവളത്തിൽ തന്നെ ഇറക്കാൻ തീരുമാനിച്ചു. വിമാനത്തിന്റെ ഇടതു എൻജിന്റെ വലിയൊരു ഭാഗം തകർന്നിരിക്കുന്നു.
വിമാനത്തിന്റെ എൻജിൻ നിർമ്മിച്ചിരിക്കുന്നത് റോൾസ് റോയിസ് ആണ്. സംഭവം ശ്രദ്ധയിൽപ്പെട്ടുവെന്നും പരിശോധിക്കുകയാണെന്നും അവർ അറിയിച്ചു. സംഭവത്തിൽ ഓസ്ട്രേലിയൻ ട്രാൻസ്പോര്‍ട്ട് സേഫ്റ്റ് ബ്യൂറോയും ചൈനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments