
ഇന്ധനം നിറയ്ക്കാതെ 48.2 മണിക്കൂര്‍ നിര്‍ത്താതെ പറന്ന് ജനറല്‍ അറ്റോമിക്സ് കമ്പനിയുടെ ഡ്രോണ്‍ റെക്കോർഡിട്ടു. 2015 ൽ അറ്റോമിക്സ് കമ്പനി തന്നെ കുറിച്ച 46.1 മണിക്കൂര്‍ എന്ന റെക്കോർഡാണ് ഇതിലൂടെ തിരുത്തിയിരിക്കുന്നത്. MQ-9B എന്ന് പേരിട്ടിരിക്കുന്ന നിരീക്ഷണ ഡ്രോണാണ് രണ്ട് ദിവസം നിര്‍ത്താതെ പറന്ന് റെക്കോർഡിട്ടത്. 25,000 അടിക്കും 35000 അടിക്കും ഇടയിൽ 2705 കിലോഗ്രാം ഇന്ധനവുമായിട്ടാണ് ഡ്രോണ്‍ പറന്നുയർന്നത്. രണ്ട് ദിവസം നിര്‍ത്താതെ പറന്നതിന് ശേഷം 127 കിലോഗ്രാം ഇന്ധനം തിരിച്ചെത്തിക്കുകയും ചെയ്തു.
വ്യോമയാന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സ്കൈ ഗാര്ഡിയന് കമ്പനിയുടെ അഭിമാന നേട്ടമായാണ് ഇത് വിലയിരുത്തുന്നതെന്ന് സിഇഒ ലിന്ഡെന്റ് ബ്ലൂ വ്യക്തമാക്കി. കുറഞ്ഞത് 35 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ ശേഷിയുള്ളവയാണ് ഈ ശ്രേണിയില്‍ പെടുന്ന എല്ലാ ഡ്രോണുകളും.മണിക്കൂറില്‍ 388 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഇവയ്ക്ക് പറക്കാനാകും.
Post Your Comments