Nattuvartha

താലൂക്കോഫീസ് വളപ്പില്‍ തെരുവുനായശല്യം രൂക്ഷം

തളിപ്പറമ്പ്: താലൂക്കോഫീസ് വളപ്പില്‍ തെരുവുനായശല്യം രൂക്ഷമായി. രണ്ടുജീവനക്കാരുടെ വാഹനങ്ങള്‍ തകരാറിലാക്കി. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.വി.രമേശന്റെ സ്‌കൂട്ടറിന്റെ സീറ്റ് മുഴുവനായും കടിച്ചുകീറി. മൂന്നുദിവസം മുന്‍പ് കല്‍പ്പന എന്ന ജീവനക്കാരിയുടെ വാഹനത്തിനും നാശംവരുത്തിയിരുന്നു. ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരും തെരുവുപട്ടികളെക്കണ്ട് ഭയപ്പെടുന്നു. താലൂക്കോഫീസ് കോമ്പൗണ്ടിലാണ് റെയില്‍വേ ടിക്കറ്റ് ബുക്കിങ് കൗണ്ടറുള്ളത്.

താലൂക്കോഫീസിനുപുറമെ മിനി സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്കും നായ്ക്കള്‍ ശല്യമായിത്തുടങ്ങി. തെരുവുനായ്ക്കളെ താലൂക്കോഫീസ് കോമ്പൗണ്ടില്‍നിന്ന് ഒഴിപ്പിച്ചുകിട്ടാന്‍ തഹസില്‍ദാരോട് ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി കളക്ടറെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് താലൂക്കോഫീസിലുള്ളവര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button