NewsInternational

അമ്മ പാര്‍ട്ടിക്ക് പോയപ്പോള്‍ കാറിനുള്ളില്‍ കുടുങ്ങി മക്കൾ ശ്വാസം മുട്ടി മരിച്ചു

ടെക്‌സാസ്: അമ്മ പാര്‍ട്ടിക്ക് പോയപ്പോള്‍ 15 മണിക്കൂര്‍ കാറിനുള്ളില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മക്കൾക്ക് ദാരുണാന്ത്യം. യു.എസിലെ കെര്‍ കൗണ്ടിയിലാണ് സംഭവം. മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഇവരുടെ അമ്മ വാള്‍മാര്‍ട്ട് ജീവനക്കാരിയായ അമാന്‍ഡ പാര്‍ട്ടിക്ക് പോകുകയായിരുന്നു. ഒരു വയസുള്ള ബ്രിന്‍, രണ്ട് വയസുകാരന്‍ അഡിസണ്‍ എന്നിവരാണ് മരിച്ചത്.

മണിക്കൂറുകളോളം കുട്ടികൾ ശ്വാസം കിട്ടാതെ സഹായത്തിനായി വിളിച്ചപേക്ഷിച്ചെങ്കിലും ആരും കേട്ടില്ല. തുടർന്ന് പതിനഞ്ച് മണിക്കൂറിന് ശേഷം അമ്മ എത്തിയപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ അമാൻഡയെ പോലീസ് അറസ്റ്റ് ചെയ്തു. അമാൻഡ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button