ഇസ്‌ലാമാബാദ്: അജ്ഞാതന്‍റെ വെടിയേറ്റ് പാക് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ ഹരിപുർ ജില്ലയിൽ ദ കെ2 ടൈംസ് ഉർദു ഡെയ്‌ലിയുടെ ബ്യുറോ ചീഫ് ബാക്‌ഷിഷ് അഹമ്മദ് ആണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ തോക്കുധാരി അഹമ്മദിനു നേരെ വെടിവെക്കുകയായിരുന്നു ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
15 വർഷത്തിനുള്ളിൽ 117 മാധ്യമ പ്രവർത്തകർ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ മൂന്നു കേസുകൾ കോടതിയുടെ പരിഗണനയിലാണ്.
Post Your Comments