Latest NewsInternational

വിവാഹനിശ്ചയത്തിന് തയ്യാറായ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹനിശ്ചയ തലേന്ന് യുവതിക്ക് ദാരുണാന്ത്യം. കാമുകന്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഹൈദരാബാദിലെ യദാഗിരിഗുട്ടയിലാണ് സംഭവം. ഗായത്രി എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രീകാന്ത് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

ആരുമാസം മുന്‍പാണ് ഇരുവരുെ പരിചയപ്പെടുന്നത്. ഭോംഗിറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്. ഒരു ദിവസം ഇയാള്‍ ഗായത്രിയോട് പ്രണയം തുറന്നുപറഞ്ഞു. ഈ വിവരം ഗായത്രി വീട്ടുകാരോട് പറഞ്ഞു. പിന്നീട് രക്ഷിതാക്കള്‍ ശ്രീകാന്തിനോട് മകളെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞു. എന്നാല്‍, ശ്രീകാന്ത് പിന്നീടും ഗായത്രിയെ ശല്യം ചെയ്തു. ഇതിനിടയില്‍ വീട്ടുകാര്‍ ഗായത്രിയുടെ കല്യാണം ഉറപ്പിക്കുകയായിരുന്നു.

വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് അറിഞ്ഞ് വീട്ടിലെത്തിയ ശ്രീകാന്ത് ഗായത്രിയെ കത്തിക്കൊണ്ടു കുത്തുകയായിരുന്നു. കരച്ചില്‍കേട്ട് അയല്‍വാസികള്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗായത്രിയെ കുത്തിയതിനുശേഷം യുവാവ് പോലീസില്‍ കീഴടങ്ങുകയും ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button