Latest NewsKeralaNews

വിവാദ യൂണിഫോം ;ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്

അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ യൂണീഫോം പുറത്തറിയിച്ച ഫോട്ടോഗ്രാഫര്‍ക്കെതിരെ സ്ക്കൂള്‍ അധികകൃതരുടെ പ്രതികാര നടപടി. ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ബോസ് ഈപ്പനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരിക്കുകയാണ്.

ഈരാറ്റുപേട്ട പോലീസാണ് കേസ് എടുത്തിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ബോസ് ഈപ്പന്‍. കഴിഞ്ഞ 28വര്‍ഷങ്ങളായി ഫോട്ടോ ഗ്രാഫറായി ജോലി നോക്കുകയാണ് ഈപ്പന്‍.

ഫോട്ടോ ചര്‍ച്ചയായതോടെ സ്ക്കൂള്‍ അധികൃര്‍ യൂണിഫോം പിന്‍വലിച്ചിരുന്നു. എന്നാല്‍ മികച്ച വിജയമുള്ള സ്‌കൂളിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നാലെന്ന് സ്ഥലം എംഎല്‍എ കൂടിയായ പിസി ജോര്‍ജ്ജ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button