
ചണ്ഡിഗഢ്. ; സ്വത്ത് എഴുതി നല്‍കിയില്ല മകന് പിതാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഹരിയാനയിലെ ധലോരി ഗ്രാമത്തിലാണ് സംഭവം. കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാത്തതിന് 66കാരനും കർഷകനുമായ ബല്‍ബീര്‍ സിങിനെ മകനും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് ഭക്ഷണം പോലും നല്‍കാതെ കട്ടിലില്‍ കെട്ടിയിട്ട് മൂന്ന് ദിവസത്തോളമാണ് മര്‍ദ്ദിച്ചത്.
ബല്ബീര്സിങിന്റെ നിലവിളി കേട്ട് അയല്‍വാസികൾ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസാണ് സിങിനെ മോചിപ്പിച്ചത്. “തന്റെ ഏക ഉപജീവനമാര്‍ഗ്ഗമായ കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാന്‍ താത്പര്യമില്ലെന്നും, തന്റെ മാനസിക നില ശരിയല്ലെന്ന് തെളിയിച്ച് സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരെന്നും” സിങ് പോലീസിനോട് പറഞ്ഞു.
ഭാര്യയും മകനും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും,മകന് ഭൂപീന്ദര്‍ സിങ് , സഹോദരീപുത്രന് അബയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments