NattuvarthaLatest NewsNews

സോഷ്യൽ മീഡിയ തുണയായി ലക്ഷ്മി അമ്മക്ക് തിരിച്ച് കിട്ടിയത് പത്തരമാറ്റ് സ്വർണാഭരണത്തേക്കാൾ വിലയേറിയ വെള്ളിയാഭരണം

വളപുരം•കഴിഞ്ഞ ദിവസം വളപുരം അങ്ങാടിയിൽ നിന്നും ലഭിച്ച വെള്ളിയാഭരണം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ നിർധന കുടുംബത്തിൽപ്പെട്ട വളപുരം ഉങ്ങുംതറക്കൽ ലക്ഷ്മിയമ്മക്ക് തിരിച്ച് കിട്ടിയത് വിലമതിക്കാനാവാത്ത വെള്ളി പാദസരം. കഴിഞ്ഞ ദിവസം സ്കുളിൽ പ്രവേശിച്ച ഗായത്രിയുടെ അലനല്ലൂരിലെ അമ്മുമ്മ സ്റ്റോഹപൂർവം വാങ്ങിച്ച് നൽകിയതായിരുന്നു ഈ ആഭരണം. ഇരുകാലിലും ധരിച്ചിരുന്നതിൽ നിന്ന് ഒന്ന് നഷ്ടപെട്ടതോടെ വളരെയേറെ ദുഖത്തിലായിരുന്നു വിദ്യാത്ഥിനിയായ ഗായത്രി എന്ന് അച്ചമ്മ ലക്ഷ്മി പറഞ്ഞു. ചെറിയച്ചൻ രാജീവ് സോഷ്യൽ മീഡിയയിൽ കണ്ടത് പ്രകാരം ലക്ഷ്മിയമ്മയെ അറിയിച്ചതോടെ വളപുരം കുഞ്ഞനുവിൽ നിന്നും നഷ്ടപ്പെട്ട ആഭരണം തിരിച്ച് കിട്ടിയ സന്തോഷത്തോടെയാണ് ലക്ഷ്മി അമ്മ വീട്ടിലേക്ക് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button