കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ നഗരങ്ങളുടെ പട്ടികയില്‍ കേരളം പിന്നിലേക്ക് പോയിരിക്കുന്നു.കൊച്ചിക്ക് 271-ാം സ്ഥാനവും തിരുവനന്തപുരത്തിന് 372-ാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്. 2015ലെസര്‍വേയില്‍ കൊച്ചിയ്ക്ക് നാലാം സ്ഥാനവും തിരുവനന്തപുരത്തിന്എട്ടാം സ്ഥാനവും ലഭിച്ചത്.കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയില്‍ ആണ് ഈ റിപ്പോർട്ട്.എന്നാൽ എല്ലായിടത്തും മാലിന്യനിര്‍മാര്‍ജന പ്ലാന്റുകളില്ലാത്തത് ഇപ്പോഴത്തെ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി. ജലില്‍ പറഞ്ഞു.
തുറസ്സായ സ്ഥലത്തെ മലമൂത്രവിസര്‍ജനം, ഖരമാലിന്യ നിര്‍മാര്‍ജനം, ശുചിത്വ പരിശോധന, മാലിന്യസംസ്‌കരണം, മലിനജല സംസ്‌കരണം, കുടിവെള്ളത്തിന്റെ ഗുണനിലവാരംതുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയും ജനങ്ങളുടെ അഭിപ്രായ സർവ്വേയും പരിഗണിച്ചാണ് സർവേ. വിളപ്പില്‍ശാല പോലുള്ള മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുടെ പ്രശ്നങ്ങള്‍ സർവേയെ ബാധിച്ചിട്ടുണ്ടാവുമെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
Post Your Comments