ബംഗളുരു: കൊടും വരൾച്ചയിൽ വിളകൾക്ക് നാശനഷ്ടം വന്ന കർഷകരെ സഹായിക്കാനായി കർണ്ണാടക സർക്കാർ നൽകിയ ധനസഹായം ആരെയും ഞെട്ടിക്കും. ഒരുരൂപ വീതമാണ് കർഷകരുടെ അക്കൗണ്ടിലേക്ക് വന്നത്.കൊപ്പല്‍, ധര്‍വാഡ്, ഹാസന്‍, വിജപുര എന്നീ ജില്ലകളിലെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ കഴിഞ്ഞ ദിവസമാണ് സർക്കാർ റവന്യൂ വകുപ്പിന്റെ പേരിൽ ഒരു രൂപ വീതം എത്തിയത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സർക്കാർ എത്തി. അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരീക്ഷിക്കാനായി ഇട്ടതാണ് ഈ തുക എന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.എന്നാൽ കര്‍ഷകരെ യാചകരായി കാണുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു ബിജെപി ആരോപിച്ചു. മറ്റു രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്തുണ്ട്.
Post Your Comments