ന്യൂ ഡല്‍ഹി: സൈനിക നടപടികളില്‍ വനിത സൈനികരെയും ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. സൈന്യത്തില്‍ വനിതകളുടെ സാന്നിദ്ധ്യം അത്യാവിശ്യമാണ്. സൈനിക നടപടിക്കിയടില് പെട്ടുപോകുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് സഹായം നല്കാന് സൈന്യത്തിലും സ്ത്രീകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വനിതകളെ ജവാന് റാങ്കില്‍ നിയമിക്കേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ നിയമിതരാകുന്ന സ്ത്രീകള്‍ അവരുടെ ശക്തിയും ബലവും കാണിക്കണം. വനിതകളെ മിലിറ്ററി പോലീസിലായിരിക്കും ആദ്യം നിയമിക്കുക. പിന്നീട് ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തും. അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിലവില്‍ പുരുഷന്മാരായ സൈനികര്‍ മാത്രം പ്രവര്‍ത്തിക്കുന്ന യുദ്ധമുഖത്തടക്കം വനിതകളെ നിയമിക്കക എന്നത് നേരത്തെ തന്നെ സൈന്യത്തിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments