ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത യുദ്ധം തദ്ദേശീയ ആയുധ സംവിധാനങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ആയിരിക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തിന്റെ പ്രതിരോധത്തിനായുള്ള സംവിധാനങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മുന്നേറ്റം നടത്തിയെന്നും 41-ാമത് ഡിആര്‍ഡിഒ ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറയുകയുണ്ടായി. രാജ്യത്തെ പ്രതിരോധ വ്യവസായം വളര്‍ന്നുവരുന്ന വ്യവസായമാണെന്നും ഭാവിയിലെ യുദ്ധത്തിനുള്ള സംവിധാനങ്ങളുടെ വികസനം പരിശോധിക്കാനും നോണ്കോണ്ടാകട് യുദ്ധത്തിന് തയ്യാറെടുപ്പ് ആരംഭിക്കാൻ സമയമായെന്നും ബിപിൻ റാവത്ത് പറയുകയുണ്ടായി. കൃത്രിമബുദ്ധിയ്ക്കൊപ്പം സൈബര്‍, ബഹിരാകാശ സാങ്കേതികവിദ്യ, ലേസര്‍, ഇലക്ട്രോണിക് യുദ്ധം, റോബോട്ടിക്സ് എന്നിവയുടെ വികസനത്തിലാണ് ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ
Post Your Comments