Latest NewsNewsIndia

ഇന്ത്യന്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

കര-വ്യോമ-നാവിക സേനകള്‍ എപ്പോഴും സജ്ജമായിരിക്കണം

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ശത്രുക്കളില്‍ നിന്നും ഏറെ വെല്ലുവിളികള്‍ നേരിടുന്ന സൈന്യമാണ് ഇന്ത്യയുടേത്. ഇക്കാരണത്താല്‍ കര-വ്യോമ-നാവിക സേനകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും വരുന്ന ഭീഷണികള്‍ യഥാസമയം നേരിടുന്നതിനായി സൈന്യം എപ്പോഴും സജ്ജമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ആധുനിക യുദ്ധരീതികള്‍ സൈന്യം സ്വായത്തമാക്കേണ്ട ആവശ്യകതയെ കുറിച്ചും വിവരിച്ചു.

Read Also : ഭക്തര്‍ക്ക് അനുകൂലമായി നടപടിയെടുത്താല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയേയും സ്വാഗതം ചെയ്യുമെന്ന് തന്ത്രി കുടുംബം

സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഉണ്ടായിരുന്ന ചെറിയ സൈന്യത്തില്‍ നിന്നും വലുതും ആധുനികവുമായ ഒരു സൈന്യത്തെ സജ്ജമാക്കാന്‍ ഇന്ത്യയ്ക്കായി. ഇപ്പോള്‍ നിലവിലുള്ള ആണവ ആയുധങ്ങള്‍ അടക്കമുളള യുദ്ധതന്ത്രങ്ങള്‍ പയറ്റാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്, വരും കാലത്തെ സാങ്കേതിക വിദ്യകള്‍ കൂടി വശത്താക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് സൈന്യം കടക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇനിയുള്ള നാളുകളില്‍ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിലും, ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button