തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. നാല് ഡിപ്പോകളിൽ നിന്നുമായി 210 ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
പിരിച്ചു വിട്ടവരില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്നവരും ഭിന്നശേഷിക്കാരുമുണ്ട്. നോട്ടീസൊന്നുമില്ലാതെയാണ് ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. കൂട്ട പിരിച്ചു വിടലില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക്‌ഷോപ്പ് മാനേജരെ ജീവനക്കാര്‍ തടഞ്ഞുവെക്കുകയുണ്ടായി.
Post Your Comments