തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ 12,198ന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രണ്ട് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലായി 1,45,208 വിദ്യാര്‍ത്ഥികള്‍ കൂടുതലായെത്തി. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തിലേറെ വര്‍ദ്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറാം പ്രവര്‍ത്തി ദിനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകള്‍ പ്രകാരം, 1,57,406 വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്.
Post Your Comments