Latest NewsIndia

മെട്രോ ട്രെയിനുകളിലെ പോക്കറ്റടിക്കാരില്‍ 90% സ്ത്രീകള്‍ ആണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ ട്രെയിനുകളിലെ പോക്കറ്റടിക്കാരില്‍ 90% സ്ത്രീകള്‍ ആണെന്ന് സി.ഐ.എസ്.എഫിന്റെ റിപ്പോര്‍ട്ട്. തിരക്കേറിയ എട്ട് പ്രധാന സ്റ്റേഷനുകളില്‍ പോക്കറ്റടിക്കാര്‍ വര്‍ധിച്ചുവരികയാണെന്നും, ഈ സ്റ്റേഷനുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറയുന്നു. ചാന്ദ്‌നി ചൗക്ക്, ഷഹദാര, ഹൂഡ സിറ്റി സെന്റര്‍, രാജീവ് ചൗക്ക്, കീര്‍ത്തി നഗര്‍, ന്യൂഡല്‍ഹി, തുഗ്ലക്കാബാദ് സ്റ്റേഷനുകലാണ് യാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്റ്റേഷനുകള്‍.
തിരക്കേറിയ സമയങ്ങളില്‍ കുട്ടികളുമായി എത്തുന്ന സ്ത്രീകള്‍ ഇരകളുടെ ശ്രദ്ധ തിരിച്ച ശേഷമാണ് മോഷണം നടത്തുന്നത്.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘമായി എത്തുന്ന സ്ത്രീകള്‍, കുട്ടികളെ ഉപയോഗിച്ച് യാത്രക്കാരുടെ ശ്രദ്ധ തിരിച്ചശേഷം മോഷണം നടത്തുകയാണ് ചെയ്യുന്നത്. പണവും മൊബൈലുമാണ് ഇത്തരം സ്ത്രീകള്‍ പ്രധാനമായും മോഷ്ടിക്കുന്നത്. ഈ സംഘം ഒരേ സമയം ഒന്നിലേറെ മോഷണം നടത്തുകയും, മോഷണശേഷം സ്ഥലം വിടുകയും ചെയും.ദിനം പ്രതി വര്‍ദ്ധിച്ചു വന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് പോക്കടിക്കാരില്‍ 90 ശതമാനവും സ്ത്രീകളാണെന്ന് കണ്ടെത്തിയത്. 2017 ല്‍ മാത്രം പിടികൂടിയ 373 പോക്കറ്റടിക്കാരില്‍ 329 പേരും വനിതകളായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button