വാഷിങ്ടണ്‍: ഭീകരവാദികള്‍ക്ക് പാകിസ്ഥാനില്‍ അഭയമില്ലെന്ന് പാക് പ്രതിനിധി അസീസ് അഹമ്മദ് ചൗധരി പറഞ്ഞതിനെ പരിഹസിച്ചുകൊണ്ട് വിമര്‍ശകര്‍. ഇന്ത്യ, അമേരിക്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് പാക് പ്രതിനിധിയുടെ പ്രസ്താവന.
അടുത്തിടെ മരണപ്പെട്ട താലിബാന്‍ തലവന് ഒരിക്കലും പാകിസ്ഥാന്‍ അഭയം നല്‍കിയിട്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. കേട്ടുനിന്ന മറ്റ് പ്രതിനിധികള്‍ ചിരിച്ചതള്ളി. താന്‍ പറഞ്ഞതില്‍ എന്താണ് ചിരിക്കാനുള്ളതെന്ന് ചൗധരി ചോദിച്ചു. മരിച്ച താലിബാന്‍ തലവന്‍ മുല്ല ഒമര്‍ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ വിട്ട് പാകിസ്ഥാനിലേക്ക് വന്നിട്ടില്ലെന്ന നിലപാട് വീണ്ടും അദ്ദേഹം പറഞ്ഞു.
തീവ്രവാദികള്‍ക്ക് സുരക്ഷിതമായ അഭയകേന്ദ്രങ്ങള്‍ പാകിസ്ഥാനില്‍ ഇപ്പോഴുമുണ്ട്. പാകിസ്ഥാന്‍ അധികൃതരില്‍നിന്ന് അവര്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ മുന്‍ സ്ഥാനപതി സാല്‍മി ഖലിസാദ് പറഞ്ഞു.
Post Your Comments