
ന്യൂഡൽഹി: രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കണമെന്ന് വിരാട് കോഹ്ലി ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങളായ വി.വി.എസ് ലക്ഷ്മണെയും സച്ചിന്‍ തെണ്ടുല്‍ക്കറെയും അറിയിച്ചതായി റിപ്പോർട്ട്. മെയ് 23ന് ചാമ്പ്യന്‍സ് ട്രോഫിക്കായി ലണ്ടനിലേക്ക് യാത്ര തിരിക്കും മുമ്പ് കോഹ്ലി ലക്ഷ്മണയോടും സച്ചിനോടും സംസാരിച്ചയാണ് സൂചന.
സച്ചിനും ലക്ഷ്മണും ഗാംഗുലിയും അടങ്ങുന്ന ഉപദേശക സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുക. വീരേന്ദര്‍ സെവാഗും ടോം മൂഡിയും അടക്കമുള്ള താരങ്ങളും പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ അയച്ചിട്ടുണ്ട്.
Post Your Comments