മന്ദ്സൗര്‍ : രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. കര്‍ഷക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശിലെ മന്ദ്സൗര്‍ സന്ദര്ശനത്തിയതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മധ്യപ്രദേശ്- രാജസ്ഥാന് അതിര്‍ത്തിയില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ഇന്ന് ഉച്ചയ്ക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ച് കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ മധ്യപ്രദേശില്‍നിന്ന് മടങ്ങില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, കമല്‍നാഥ്, ശരദ് യാദവ്, സച്ചിന് പൈലറ്റ് തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments