KeralaLatest News

പുതിയ മദ്യ നയം പ്രഖ്യാപിച്ചു

തിരുവനന്തപുരം : പുതിയ മദ്യ നയം പ്രഖ്യാപിച്ചു . വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് പുതിയ മദ്യ നയം പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ മദ്യ നയം പൂർണ പരാജയമെന്ന് മുഖ്യമന്ത്രി.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ്.

ദേശീയ  പാതയോരത്തെ മദ്യ ശാലകൾ അതാത് താലൂക്കിലേക്ക് മാറ്റി സഥാപിക്കും.

പൂട്ടിയ ബാറിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കണം.

ഇനി മുതല്‍ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11മുതല്‍ രാത്രി 11 വരെയായിരിക്കും. ടൂറിസം മേഖലയില്‍ രാത്രി 10 മുതല്‍ രാത്രി 11 വരെയായിരിക്കും ബാറുകള്‍ പ്രവര്‍ത്തിക്കുക.

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്നും 23ആക്കി ഉയര്‍ത്തി

വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ വിദേശ മദ്യം ലഭ്യമാക്കും

ബാറുകളില്‍ കള്ള് ലഭ്യമാക്കും

ടോഡി ബോര്‍ഡ്‌ രൂപികരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button