ലണ്ടൻ : ഇംഗ്ലണ്ടിന് ശേഷം സെമിയിൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. പാകിസ്ഥാനുമായുള്ള ജയത്തിന്റെ ആത്മവിശാസത്തിലാണ് ഇന്ത്യ. പാകിസ്ഥാനെ 124 റൺസിന് തോൽപ്പിച്ച ഇന്ത്യ മികച്ച ഫോമിലാണ്. എന്നാൽ ദക്ഷിണാഫ്രിക്കയോട് 96 റൺസിന് പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.മഴ കളി തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ.
പാകിസ്ഥാനെതിരെ കളിച്ച ഇന്ത്യന്‍ നിര തന്നെയാണ് ഇന്നും ഇറങ്ങുക. രോഹിത് ശർമയും ശിഖർ ധവാനും ചേർന്നു നൽകുന്ന തുടക്കം തന്നെയാണ് ഇന്ത്യയുടെ കരുത്ത്. കോഹ്‌ലി, യുവരാജ്, മഹേന്ദ്രസിങ് ധോണി എന്നിവരുടെ മധ്യനിരയും ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരുടെ ഫാസ്റ്റ് ബൗളിങ്ങും ഏതു വെല്ലുവിളിയും നേരിടാൻ കരുത്തരാണ്. രവിചന്ദ്ര അശ്വിന്‍ അന്തിമ ഇലവനില്‍ ഇടം നേടുമോ എന്ന കാര്യത്തില്‍ മാത്രമാണ് അവ്യക്തത നിലനിക്കുന്നത്. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പേസ് ബൌളറെ ഒഴിവാക്കിയേക്കും. അശ്വിനും ജഡേജയും ഫോം തുടർന്നാൽ ശ്രീലങ്കക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക.
ശ്രീലങ്കൻ ടീമിലെ മികച്ച കളിക്കാരുടെ അഭാവം ടീമില്‍ ആശങ്ക ഉണർത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അർധ സെഞ്ച്വറി നേടിയ ഉപുല്‍ തരംഗ സസ്പെന്‍ഷനെ തുടര്‍ന്ന് ഇന്ന് കളിക്കില്ല. അതെ സമയം പരിക്കില്‍ നിന്ന് മുക്തനായി നായകന്‍ എയിന്ജലോ മാത്യൂസ് ടീമില്‍ തിരിച്ചെത്തുന്നത് ആശ്വാസം നൽകുന്നുണ്ട്. ലസിത് മലിംഗ, നുവാന്‍ പ്രദീപ്, തിസര പെരേര എന്നിവരാണ് ബൗളിംഗ് നിരയെ നിയന്ത്രിക്കുന്നത്. വൈകിട്ടു മൂന്നു മുതൽ സ്റ്റാർ സ്പോർട്സിൽവ മൽസരം തൽസമയം കാണാം.
Post Your Comments