പാരിസ്: ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ചൂടി ബൊപ്പണ്ണ സഖ്യം. ഫൈനലിൽ കൊളംബിയൻ-ജർമൻ സഖ്യമായ റോബർട്ട് ഫെറ- അന്ന ലെന ഗ്രോനിഫെൽഡ് കൂട്ടുകെട്ടിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ- കനേഡിയന്‍ താരം ഗബ്രിയേല ഡബ്രോവ്സ്ക്കി സഖ്യം കിരീടം ചൂടിയത്. സ്കോർ: 2-6, 6-2, 12-10.
കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ബൊപ്പണ്ണ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ലിയാണ്ടര്‍ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരാണ് ഇതിന് മുൻപ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ മറ്റ് ഇന്ത്യക്കാർ.
Post Your Comments