
ബെൽജിയം: കന്നുകാലി കര്‍ഷകനായ ഹ്യുഗസ് ഡെര്സെല്ലി എന്നയാള്‍ കൂടുതൽ പാൽ ലഭിക്കാനായി പശുക്കൾക്ക് നൽകുന്നത് നാല് ലിറ്റര്‍ ബിയർ. സംഗീതവും ബിയറും പശുക്കള്‍ക്ക് നല്ലതാണെന്ന് താന്‍ വായിച്ച് മനസ്സിലാക്കിയതെന്നാണ് ഇയാൾ പറയുന്നത്.
താന്‍ നല്കുന്ന ബിയര്‍ പശുക്കള്‍ സന്തോഷത്തോടെയാണ് കഴിക്കുന്നതെന്നും ഓസ്ട്രേലിയയില്‍ പശുക്കള്‍ക്ക് ചോക്കലേറ്റ് നല്‍കാറുണ്ടെന്നും ഹ്യുഗസ് പറയുന്നു. പശുക്കളുടെ ആഹാരക്രമത്തില്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.
Post Your Comments