Latest NewsNattuvarthaNews

വർക്കലയിൽ വാഹനാപകടത്തിൽ രണ്ടു മരണം

വർക്കല•വർക്കല ചിലക്കൂര് വള്ളക്കടവ് റോഡിൽ  ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി അപകടം, രണ്ടു പേർ തൽക്ഷണം മരിച്ചു. മറ്റു രണ്ടു പേരെ മെഡിക്കൽ  കോളേജ്  ആശുപത്രിയിലേക്ക് മാറ്റി  ,അതിൽ  ഒരാളുടെ നില ഗുരുതരമാണ് .  കല്ലുവാതുക്കൽ  മേവറക്കോണം തിപ്പായി വിള വീട്ടില് മുരളീധരനും, ചിലക്കൂര് വള്ളക്കടവ് തൊട്ടിപ്പാലം ഷാജഹാനും(ഷാജി) ആണ് സംഭവ സ്ഥലത്തു മരിച്ചത്. പരിക്ക് പറ്റിയ സൗമീർ, സുബിന് എന്നിവരെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എതിരെ വന്ന ബൈക്കിന്റെ അമിത വേഗമാണ്  ഈ അപകടത്തിനു ഇടയാക്കിയത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. ചെറിയ വളവും ,വേഗതയും , ഹെൽമറ്റ് ഇല്ലാത്തതും മരണ കാരണങ്ങളായി. ഈ പ്രദേശത്തു വാഹനങ്ങളുടെ അമിത വേഗത നേരത്തെ റിപ്പോർട്ട്‌  ചെയ്തിരുന്നു.

സുജിൻ വർക്കല

shortlink

Related Articles

Post Your Comments

Related Articles


Back to top button