ന്യൂയോര്‍ക്ക്: ലോക വനിതാ നേതാക്കള്‍ക്കിടയില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകനേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം നോക്കിയാല്‍ അതിനുള്ള ഉത്തരമുണ്ട്. ഇതില്‍ എട്ടാം സ്ഥാനമാണ് സുഷമയ്ക്കുള്ളത്.
എന്നാല്‍ വനിതാ നേതാക്കളായി ഒന്നുമുതല്‍ ഏഴുവരെയുള്ള സ്ഥാനങ്ങളില്‍ മറ്റാരുമില്ല. ഹിലരി ക്ലിന്റണ് ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളെയാണ് സുഷമ ഇക്കാര്യത്തില്‍ പിന്തള്ളിയത്. ട്വിപ്ലോമസി എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ വെബ്സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആദ്യ പത്തില്‍ ഒന്നാമത്.
രണ്ടാം സ്ഥാനത്ത് ഡോണള്‍ഡ് ട്രംപാണ്. മൂന്നാമത് നരേന്ദ്ര മോദിയുടെ വ്യക്തിപരമായ അക്കൗണ്ടും നാലാമത് അദ്ദേഹത്തിന്റെ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലുളള അക്കൗണ്ടുമാണ്. അഞ്ചാമതാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്റെ അക്കൗണ്ട്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടും ആദ്യ പത്തിലുണ്ട്.
ആദ്യ പത്തിലുള്ള ഒരേയൊരു വനിതാ നേതാവ് സുഷമാ സ്വരാജാണ്. വിദേശ കാര്യ വകുപ്പിനെ ഊര്ജ്ജ്വസ്വലമാക്കിയതും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുഷമയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം പൊതുജനങ്ങള്‍ നല്‍കിയെന്നാണ് വിലയിരുത്തല്‍.
Post Your Comments