KeralaLatest NewsNews

സി.പി.ഐ നേതാവ് ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: സി.പി.ഐ നേതാവ് ബി.ജെ.പിയിൽ ചേർന്നു. സിപിഐ മുൻ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശിയാണ് ബിജെപിയിൽ ചേർന്നത്. സിപിഐയിൽ നിന്ന് ആർഎസ്പിയിലേക്കും പിന്നീടു ജനതാദളി(എസ്)ലേക്കും മാറിയ ശേഷമാണു ശശി ബിജെപിയിൽ എത്തിയത്.
ശനിയാഴ്ച ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിൽ ചേർന്ന സൗഹൃദസംഗമത്തിൽ ശശി പങ്കെടുത്തിരുന്നു. അമിത് ഷാ ചടങ്ങിൽ ആദരിച്ചവരിലൊളായിരുന്നു അദ്ദേഹം. ഇത് ബിജെപിയിൽ ചേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു. തുടർന്നു ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിലും പങ്കെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കണ്ടു മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നു ശശി അറിയിച്ചു. ശക്തിയും അടിത്തറയുമുള്ള പാർട്ടിയിൽ ഇനിയുള്ള കാലം പ്രവർത്തിക്കണമെന്ന ആഗ്രഹത്തെത്തുടർന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button