MollywoodCinemaMovie SongsEntertainmentKollywood

തമിഴ് സൂപ്പര്‍സ്റ്റാറും ഹിറ്റ് ഫിലിംമേക്കറും ഒന്നിക്കുന്നു

പ്രിയദര്‍ശന്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ നായകന്‍ തമിഴ് സൂപ്പര്‍ താരം ഉദയനിധി സ്റ്റാലിന്‍. ഉദയനിധി തന്നെയാണ് പുതിയ ചിത്രം പ്രിയദര്‍ശനൊപ്പമെന്ന് ആരാധകരെ അറിയിച്ചത്. മോഹന്‍ലാല്‍- പ്രിയന്‍ കൂട്ടുകെട്ടില്‍ പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം ഒപ്പത്തിന്‍റെ ഹിന്ദി പതിപ്പ് അക്ഷയ്കുമാറിനെ നായകനാക്കി ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൂടാതെ ശ്രീലങ്ക പശ്ചാത്തലമായ പൃഥ്വിരാജ് ചിത്രവും, മമ്മൂട്ടി ചിത്രവും മലയാളത്തില്‍ ഒരുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയന്‍റെ പുതിയ ചിത്രം ഉദയനിധിയെ നായനാക്കി ഒരുക്കുന്ന തമിഴ് ചിത്രമാണ്. പ്രകാശ് രാജ്, അശോക് ശെല്‍വന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സില സമയങ്ങളില്‍ എന്ന ചിത്രം പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കിയിരുന്നു.

മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് തമിഴ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ സിനിമകളുടെ സഹനിര്‍മ്മാതാവാണ് സന്തോഷ്‌. പോതുവാഗ എന്‍ മനസ് തങ്കം, എപ്പടി വെല്ലും എന്നീ സിനിമകളാണ് ഉദയനിധിയുടെതായി പുതുതായി പുറത്തിറങ്ങാനിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രതിപക്ഷനേതാവും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്റെ മകനാണ് നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button