തിരുവനന്തപുരം•ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് സംസ്ഥാന രാഷ്ട്രിയത്തിൽ സജീവമാകുന്നു. ഞായറാഴ്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. വ്യക്തി ജീവിതത്തിൽ രാഷ്ട്രീയത്തിനായിരിക്കും പ്രാധാന്യം എന്ന് ശ്രീശാന്ത് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. അമിത് ഷായുമായും സംഘടനാ ജനറല്‍ സെക്രട്ടറി രാംലാലുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
തിരുവന്തപുരത്തെ പരിസ്ഥിതി ദിന പരിപാടിയിൽ പങ്കെടുത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പാർട്ടി മികച്ച അവസരമാണ് തന്നതെന്നും യുവാക്കളെ രാഷ്ട്രീയത്തിലേക് ആകർഷിക്കുന്ന പ്രവർത്തങ്ങൾ ഉണ്ടാകുമെന്ന് ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
Post Your Comments