തൃശൂര്‍: സര്‍ക്കാര്‍ വാര്‍ഷികത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം റവന്യൂ വകുപ്പ് പാലിച്ചില്ല. 1, 34, 67 ക്രമവത്കരണത്തില്‍ േമയ് 30നകം മൂന്നുപേര്‍ക്ക് നിയമനം നടത്താനാണ് മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നത്. സര്‍ക്കാറിെന്റ ഒന്നാം വാര്‍ഷിക ഭാഗമായി നിയമനം നടത്താനായിരുന്നു, വര്‍ഷങ്ങളായി നടപ്പിലാക്കാതെ കിടന്ന നിര്‍ദേശം ഉത്തരവിറക്കി നിയമനത്തിനുള്ള മുഖ്യമന്ത്രിയുടെ ശ്രമം.
എന്നാല്‍, നിലവില്‍ ഒഴിവില്ലെന്ന കാരണമാണ് റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാറിെന്റ വാര്ഷികാഘോഷത്തിെന്റ ഭാഗമായി മൂന്നുപേരെ േമയ് 30നകം ആദ്യഘട്ട നിയമനം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു.
നിലവില്‍ ഒഴിവുകളില്ലെന്ന മറുപടിയാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരിക്കുന്നത്. നാലുപേരെ സ്ഥാനക്കയറ്റത്തിലൂടെ നിയമനം നല്കുമ്പോള്ള് ഒരാളെ നേരിട്ട് നിയമിക്കണമെന്നാണ് വ്യവസ്ഥ.
നേരേത്ത, ഇത്തരം ഒഴിവുകളില്‍ സ്ഥാനക്കയറ്റത്തിലൂടെ നികത്തുകയായിരുന്നു. മുന്‍കാല പ്രാബല്യമനുസരിച്ച് നിയമനം നടത്തണമെന്ന ഉത്തരവിറങ്ങുമ്ബോള്‍, ഒഴിവുകളില്ലെങ്കില്കൂടി സൂപ്പര്‍ ന്യൂമററിയായി നിയമനം നടത്തണമെന്നിരിക്കെയാണ് ഒഴിവില്ലെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തള്ളിയിരിക്കുന്നത്. റവന്യൂ വകുപ്പ് നല്കിയ മറുപടി ശരിയല്ലെന്നാണ് അതേ വകുപ്പിെലതന്നെ ഒരു വിഭാഗം പറയുന്നത്.
Post Your Comments