മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വാന്തമാക്കിയ സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണം വിവാദത്തില്‍. സ്വീകരണത്തിന് കുതിരയെ പൂട്ടിയ രഥം ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ മേയ് 22നാണ് സുരഭിക്ക് ജന്മനാടായ നരിക്കുനിയില്‍ വിപുലമായ സ്വീകരണം നല്‍കിയത്. വെള്ളക്കുതിരയെ പൂട്ടിയ രഥത്തിലാണ് സുരഭിയെ ആനയിച്ചത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും ജില്ലാ അധികാരികള്‍ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് എന്ന സംഘടനയിലെ അംഗം വിനോദ് കുമാര്‍ ദാമോദര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന് സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി നിര്‍ദ്ദേശം.
Post Your Comments