Latest NewsJobs & VacanciesNews

നിയമസഭാ സെക്രട്ടേറിയറ്റില്‍ ഒഴിവ് ; ശമ്പളം 50,000 രൂപ

തിരുവനന്തപുരം•നിയമസഭാ സെക്രട്ടേറിയറ്റിലെ കണ്‍സള്‍ട്ടന്റ് – ഐ.ടി. തസ്തികയില്‍ ഒരൊഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡേറ്റ, ആവശ്യമായ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

സഞ്ചിത ശമ്പളം 50,000/- രൂപ. യോഗ്യത : കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം (എം.സി.എ), അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള എന്‍ജിനീയറിംഗ് ബിരുദം. കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തി എട്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം .

രണ്ടാമത്തെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സര്‍ക്കാര്‍ പ്രോജക്ടുകളില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്‍പ്പെടെ ആകെ എട്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button