Latest NewsInternational

നായകളുമായി ഉടമസ്ഥര്‍ പാര്‍ലമെന്റിനുമുന്നില്‍ വിചിത്രമായ ധര്‍ണ

സൂറിക്: നായകളുമായി ഉടമസ്ഥര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. നായ വഴിയരികില്‍ മൂത്രമൊഴിച്ചതിന് ഉടമസ്ഥയ്ക്കു പിഴ ഇടാക്കിയതിനെതിരെയാണ് വിചിത്രമായ ധര്‍ണ നടന്നത്. 350 സ്വിസ്സ് ഫ്രാങ്ക്( 23,500 രൂപ) ആണ് പിഴ ഈടാക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.

ജനീവയില്‍ നായകളുമായി പ്രവിശ്യാ പാര്‍ലമെന്റിനുമുന്നില്‍ ധര്‍ണ നടത്തിയ ഉടമകള്‍ 5337 പേര്‍ ഒപ്പിട്ട പരാതിയും സമര്‍പ്പിച്ചു. ജനീവയില്‍ നിയമപ്രകാരം നായ പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ ഉടമസ്ഥര്‍ തന്നെ അത് നീക്കം ചെയ്യണം. എന്നാല്‍, പിഴ ഈടാക്കല്‍ നിയമം ഇല്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

മിഷ്‌ക എന്ന നായയാണ് ഇതിലെ നായകന്‍. മൂത്രമൊഴിച്ചാല്‍ പണിയാകും എന്ന് കരുതിയ ഉടമസ്ഥന്‍ മിഷ്‌കയെ കൊട്ടയിലാക്കിയാണ് കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button