
കോഴിക്കോട് ; അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കെ പി എ മജീദ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ സന്ദർശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് , അതിനാൽ കേരളം കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബിജെപി നിലപാട് കേരളം മുഖവിലയ്‌ക്കെടുക്കില്ലെന്നും,മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.
കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. അമിത് ഷാ പോയ സ്ഥലത്തൊക്കെ വര്‍ഗീയ കലാപമുണ്ടാക്കി. കേരളത്തിലും അടുത്തിടെ അത്തരം ശ്രമങ്ങള്‍ നടന്നിരുന്നതിനാൽ കേരളം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments