ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ലണ്ടൻ ; ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 96 റൺസിനാണ് ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 203 റൺസിന് പുറത്തായി.

ഹാഷിം അംലയുടെ സെഞ്ചുറി (103)യും, ഇമ്രാൻ താഹിർ നേടിയ 4 വിക്കറ്റും ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കി.

Share
Leave a Comment