![sourav](/wp-content/uploads/2017/06/sourav.jpg)
ലണ്ടന്‍: പാകിസ്ഥാന നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്. നാലാം നമ്പര്‍ സൂക്ഷിക്കണമെന്നാണ് ഗാംഗുലി പറഞ്ഞത്. നാലാമനായി ഇറങ്ങുന്നയാളാണ് ഇന്നിംഗ്‌സിന്റെ നെടുന്തൂണ്‍.
യുവരാജ് സിംഗിന് പനിബാധിച്ചതോടെ ആ സ്ഥാനത്ത് ആരിറങ്ങും എന്നത് പ്രധാനമാണെന്നും ഗാംഗുലി പറഞ്ഞു. പാകിസ്ഥാനുമായുള്ള കളി നിര്‍ണ്ണായകമാണ്. ഇന്ത്യയ്ക്ക് പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല. സന്നാഹമത്സത്തില്‍ യുവരാജിന് കളിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി.
എന്തായാലും മത്സരത്തിന് മുമ്പ് നെറ്റ്‌സില്‍ യുവരാജിന് കൂടുതല്‍ പരിശീലനത്തിനുള്ള അവസരം ഉണ്ടാക്കണമെന്നും ഗാംഗുലി നിര്‍ദേശിച്ചു. യുവരാജിന്റെ അഭാവത്തിലും രണ്ട് സന്നാഹമത്സരത്തിലും ഇന്ത്യക്ക് ആധികാരികമായി ജയിക്കാനായെന്നും ഗാംഗുലി പറഞ്ഞു.
Post Your Comments