CinemaLatest NewsMovie SongsBollywoodEntertainment

സെല്‍ഫി വിവാദത്തില്‍പ്പെട്ട് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വീണ്ടും വിവാദത്തില്‍. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടയില്‍ ഹോളോകോസ്റ്റ് സ്മാരകത്തിനു മുന്നിൽനിന്നു എടുത്ത സെൽഫിയാണ് ഇപ്പോള്‍ താരത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഹിറ്റ്‌ലർ കൂട്ടകൊല ചെയ്ത യഹൂദന്മാരുടെ ഓർമയ്ക്കായി ബർലിനിൽ തീർത്തിരിക്കുന്ന സ്മാരകത്തിനു മുന്നിൽനിന്ന് ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയില്‍ പ്രിയങ്ക പങ്കുവച്ചു. ഇതേ തുടര്‍ന്ന് ലോകമെമ്പാടുംനിന്ന് വൻ വിമർശനങ്ങൾ താരത്തിനെതിരേ ഉയർന്നു, തുടർന്ന് താരം സെൽഫികൾ ഡിലീറ്റ് ചെയ്തു.

ബർലിനിൽ സ്ഥിതി ചെയ്യുന്ന ‘യൂറോപ്പിലെ കൊല്ലപ്പെട്ട യഹൂദന്മാരുടെ സ്മാരകം’ എന്ന രക്തസാക്ഷി സ്മാരകത്തെ ഏറെ ആദരവോടെയാണ് സന്ദർശകർ സമീപിക്കാറുള്ളത്. ഹിറ്റ്‌ലറിന്റെ ഭരണകാലത്തുകൊല ചെയ്യപ്പെടുകയും കൂട്ടത്തോടെ കുഴിച്ചുമൂടുകയും ചെയ്ത 60 ലക്ഷം യഹൂദന്മാരുടെ ഓർമയ്ക്കായുള്ളതാണ് ഈ സ്മാരകം. കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങളെ അനുസ്മരിപ്പിച്ച് 2,711 കൽഫലകങ്ങൾ നിരനിരയായി സ്ഥാപിച്ചിരിക്കുന്ന സ്മാരകത്തിനുമുന്നിൽനിന്ന് ശബ്ദമുണ്ടാക്കാറു പോലുമില്ല. കൽഫലകങ്ങളുടെ മുകളിൽ കയറുന്നതിനും പുകവലിക്കുന്നതിനും ഇവിടെ നിരോധനമുണ്ട്. 2005ലാണ് സ്മാരകം തുറന്നത്.

ആദ്യ ഹോളിവുഡ് ചിത്രമായ ബേവാച്ചിന്റെ പ്രചരണാർത്ഥമാണ് താരം ജർമനി സന്ദർശിക്കുന്നത്. ഇതിനിടെ ജര്‍മ്മനിയില്‍ സന്ദര്‍ശകനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ കാല്‍ പുറത്തു കാണുന്ന വിധത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതും വിമർശനത്തിനു കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button