Kerala

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ സെൽഫി; കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്‌ടര്‍

കോട്ടയം: കോട്ടയം ജില്ലയിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന മുന്നറിയിപ്പുമായി കളക്ടര്‍ ബി.എസ്. തിരുമേനി. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ശക്തമായ ഒഴുക്കുളള സമയമാണെന്നും ജില്ലയിലെ ഇപ്പോഴത്തെ സ്ഥിതി ഗൗരവത്തില്‍ കാണണമെന്നും കളക്ടര്‍ അറിയിച്ചു.

Read Also: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button