തൊടുപുഴ: കെ.എസ്.ആർ.ടി.സിയുടെ ആദ്യത്തെ വനിത സ്റ്റേഷൻ മാസ്റ്റർ ഇന്ന് ചാർജെടുക്കും. കെ.ആർ രോഹിണിയാണ് ഇന്ന് പിറവം ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്ററായി ചുമതലയേൽക്കുക. 20 വർഷം സർവീസുള്ള രോഹിണി തൊടുപുഴ ഡിപ്പോയിൽ അവധി ഒഴിവിൽ സ്റ്റേഷൻ മാസ്റ്ററുടെ ചുമതല വഹിച്ചിട്ടുണ്ട്.
1997 ൽ കണ്ടക്ടറായി സർവീസിൽ പ്രവേശിച്ച രോഹിണി ചെങ്ങന്നൂർ ഡിപ്പോയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇടുക്കി വഴിത്തല കണിയാപറമ്പിൽ സുരേഷിന്റെ ഭാര്യയാണ്.
Post Your Comments