NewsIndia

പകൽ സമയത്ത് ആവശ്യമുള്ള വൈദ്യുതി സോളാർ എനർജിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ പരിചയപ്പെടാം

കൊൽക്കത്ത : പകൽ സമയത്ത് ആവശ്യമുള്ള വൈദ്യുതി സോളാർ എനർജിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ എന്ന പദവി സ്വന്തമാക്കാനൊരുങ്ങി കൊൽക്കത്തയിലെ ഹൗറ റെയിൽവേ സ്റ്റേഷൻ. ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഹൗറയിൽ 23പി പ്ലാറ്റ്ഫോമുകളാണുള്ളത്. ഈ പ്ലാറ്റ്ഫോമുകളിലേക്കായി വലിയ അളവിലാണ് വൈദ്യുതി ചിലവാകുന്നത്. എന്നാൽ സോളാർ എനർജിയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഇപ്പോൾ ഒരുങ്ങുന്നത്. ഓഗസ്റ്റോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യം.

2015 ഓടെ എല്ലാ റെയിൽവേ സ്റ്റേഷനുകളും സോളാർ എനർജിയിലൂടെ പ്രവർത്തിപ്പിക്കുക എന്ന മോദി സർക്കാരിന്റെ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. 21 കോടി രൂപയുടേതാണ് പദ്ധതി. പ്ലാറ്റ്ഫോമിന്റെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button