ബീഗം ആഷാ ഷെറിൻ
എറണാകുളം: മേഘാലയയില്‍ പെട്രോൾ പമ്പിൽ തോക്കുചൂണ്ടി കൊള്ള നടത്തിയ വിപുൽ, റോഗിൻ എന്നീ മേഘാലയ സ്വദേശികളായ ക്രമിനലുകളെ പിടികൂടിയ കളമശേരി പൊലീസിന് സമൂഹത്തിന്റെ നാനാ കോണിൽ നിന്നും അഭിനന്ദന പ്രവാഹം.
മേഘാലയയിൽ തോക്കുചൂണ്ടി പെട്രോൾ പമ്പിൽ നിന്നും പണമപഹരിച്ചു കേരളത്തിലേക്ക് മുങ്ങിയ പ്രതികൾ അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ ജീവിച്ചുപോരുന്ന ഇടയിലാണ് കേരള പോലീസിന് അഭിമാനമായി പ്രതികളെ അറസ്റ്റ് ചെയ്യാനായത്. മേഘാലയ പോലീസ് അറിയിച്ചതിനെ തുടർന്ന് എസ്ഐ ഗോപകുമാറിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്.
പ്രതികൾ ബോഡോ തീവ്രവാദികളാണെന്ന വസ്തുതയും പുറത്തുവരുന്നു. കേസിന് പിന്നിൽ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ എസ്ഐ ഗോപകുമാർ ഒട്ടനവധി പ്രമാദ കേസുകളും വെളിച്ചത്തുകൊണ്ടുവന്ന അതി സമർത്ഥനായ ഓഫീസറാണ്. ശ്രീ ഗോപകുമാർ ഇപ്പോൾ നിലവിൽ കൊച്ചിൻ നാർക്കോട്ടിക് സെല്ലിൽ ജോലി ചെയ്യുന്നു.
Post Your Comments