Latest NewsKerala

ഉമ്മന്‍ചാണ്ടി അക്കൗണ്ട് ജനറലിന് പരാതി നല്‍കുന്നു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ മുന്‍ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. കരാറിലൂടെ മുന്‍ സര്‍ക്കാര്‍ അദാനിക്ക് വഴിവിട്ട സഹായം ചെയ്തുവെന്നും സംസ്ഥാന താല്‍പര്യം ബഹിഷ്‌കരിച്ചുവെന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കുക.

കഴിഞ്ഞ 25 വര്‍ഷമായി വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട വെല്ലുവിളികളും സ്വീകരിച്ച നടപടികളും മനസ്സിലാക്കാതെയുള്ള റിപ്പോര്‍ട്ടാണ് സിഎജി നല്‍കിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. ബാഹ്യ സമ്മര്‍ദ്ദം മൂലമാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.

പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പലപ്പോഴായി നല്‍കിയ വിശദീകരണങ്ങളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്നും പരാതിയില്‍ ഉന്നയിക്കും. ഇടതുമുന്നണി സര്‍ക്കാര്‍ തയായറാക്കിയ പദ്ധതി റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യാന്‍പോലും സിഎജി തയ്യാറായില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button